Tag: സമസ്ത ആദർശ സമ്മേളനം

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍
Other

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടുപ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാ...
Other

സമസ്ത ആദര്‍ശ സമ്മേളനം
ജനുവരി 8ന് കോഴിക്കോട്

ചേളാരി: 2023 ജനുവരി 8ന് കോഴിക്കോട് സമസ്ത ആദര്‍ശ സമ്മേളനം നടത്താന്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശ പ്രചാരണം ലക്ഷ്യമാക്കിയും നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും വേണ്ടിയാണ് ബഹുജനപങ്കാളിത്തത്തോടെ കോഴിക്കോട് വിപുലമായ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങല്‍ ദേശീയ തലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. അഹ്ലു സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ബിദഈ ആശയങ്ങളെ പ്രതിരോധിക്കുന്നതിനും കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.കോഴ...
error: Content is protected !!