Tag: സമസ്ത മുശാവറ

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍
Other

സമസ്ത ഉലമാ സമ്മേളനം വിജയിപ്പിക്കും: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി: പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ പ്രഖ്യാപിച്ച ഉലമാ സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന തല സംഗമം തീരുമാനിച്ചു. തിരുനബിയും അനുചരന്മാരും പിന്‍ഗാമികളും കാണിച്ചുതന്ന പാതയില്‍ നിന്നും തെന്നി മാറി ചിലപുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണവും ലക്ഷ്യമാക്കിയാണ് 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രുപീകൃതമായത്. ഒരു നൂറ്റാണ്ടടുക്കുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും സംഗമം അഭിപ്രായപ്പെട്ടുപ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാ...
Other

ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി

സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കും കോഴിക്കോട്: വാഫി വിവാദത്തിന് പിന്നാലെ സി ഐ സി ജനറൽ സെക്രട്ടറിയായ അബ്ദുൽ ഹകീം ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കാൻ സമസ്ത മുശാവറ യോഗം തീരുമാനിച്ചു. സുന്നി ആദര്ശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും സംഘടന വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനാണ് പുറത്താക്കിയത് എന്നാണ് പറയുന്നത്. അതേ സമയം വാഫി കോഴ്സും അതിനോട് അനുബന്ധമായി ഉണ്ടായ വിവാദവുമാണ് നീക്കത്തിന് പിന്നിൽ എന്നാണ് ആരോപണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയ യോഗം തീരുമാനിച്ചു.പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്...
error: Content is protected !!