കുടുംബശ്രീ ദേശീയ സരസ് മേള തലപ്പാറയിൽ
കുടുംബശ്രീക്ക് ലോകോത്തര അക്കാദമിക് ക്യാമ്പസ് ഒരുക്കും; മന്ത്രി കെ.എം. ഷാജി
ദാരിദ്ര്യ നിർമാർജനത്തിൽ നിന്ന് തുടങ്ങി മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്ന കുടുംബശ്രീയുടെ തുടർമുന്നേറ്റത്തിനായി ലോകോത്തര നിലവാരമുള്ള അക്കാദമിക് ക്യാമ്പസ് ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ 31 വരെ ജില്ലയിലെ തലപ്പാറയ്ക്കടുത്ത വലിയപറമ്പില്‍ നടത്തുന്ന കുടുബശ്രീ ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം വലിയപറമ്പ് പുള്ളാട്ട് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് അവരുടെ സംരംഭകത്വ സംബന്ധമായ ആവശ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും അക്കാദമികമായി പരിഹാരം കാണാൻ കഴിയുന്ന രീതിയിലായിരിക്കും ഈ വലിയ ക്യാമ്പസ് യാഥാർഥ്യമാക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ ദേശീയ മേള മലപ്പുറത്ത് നടക്കുമ്പോൾ അതൊരു ചരിത്ര...

