സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു
മലപ്പുറം : സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താഴെ പറയുന്നവർ അംഗങ്ങളായി ഒരു സമിതിയെ തിരഞ്ഞെടുത്തതായി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
രണ്ട് തങ്ങൾമാർക്കും പുറമേ എംടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ.
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് മലപ്പുറത്ത് ചേർന്ന കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചർച്ചയിൽ പങ്കെടുത്തു....