Tag: സിനിമ ഉപേക്ഷിക്കുന്നതായി നടി

ദൈവത്തിലേക്ക് മടങ്ങുന്നു; സിനിമ ഉപേക്ഷിക്കുന്നതായി നടി
Other

ദൈവത്തിലേക്ക് മടങ്ങുന്നു; സിനിമ ഉപേക്ഷിക്കുന്നതായി നടി

ഇനി സിനിമാ വ്യവസായത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് തെലുങ്ക്-ഭോജ്പുരി നടി സഹർ അഫ്ഷ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് തന്റെ തീരുമാനം അഫ്ഷ ആരാധകരെ അറിയിച്ചത്. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായും അവർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ സനാ ഖാനും സൈറ വസീമിനും പിന്നാലെയാണ് മറ്റൊരു നടി കൂടി വിനോദ വ്യവസായം ഉപേക്ഷിക്കുന്നത്. സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം. 'പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുട്ടിക്കാലത്ത് ഇത് സങ്കൽപ്പിച്ചിട്ടു പോലുമില്ല. അവിചാരിതമായാണ് ഈ വ്യവസായത്തിലെത്ത...
error: Content is protected !!