Monday, October 13

Tag: സുന്നി

സമസ്ത: 63 മദ്റസകള്‍ക്കു കൂടി അംഗീകാരം നൽകി
Other

സമസ്ത: 63 മദ്റസകള്‍ക്കു കൂടി അംഗീകാരം നൽകി

സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 63 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി.ഹയാത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ മാട്ടൂല്‍ സൗത്ത് (കണ്ണൂര്‍), മക്തബ: ദാറുല്‍ ഖുര്‍ആന്‍ മദ്റസ, ബിലാല്‍ നഗര്‍, കോയമ്പത്തൂര്‍ (തമിഴ്നാട്) എന്നീ മദ്റസകള്‍ക്ക് പുറമെ ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 61 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്. കേരളം (1), തമിഴ്നാട് (1), ആന്ധ്രപ്രദേശ് (1), ആസാം (25), ബീഹാര്‍ (7), ജാര്‍ഖണ്ഡ് (4), പേപ്പാള്‍ (2), രാജസ്ഥാന്‍ (1), വെസ്റ്റ് ബംഗാള്‍ (21) എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ മദ്റസകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍. സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്കും മറ്റും "തഹിയ്യ'' ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്...
Other

എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ ഫാറൂഖ് ഫൈസി മണിമൂളി, ആര്‍.വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഹുദവി...
error: Content is protected !!