Tuesday, September 2

Tag: സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ

കോഴിക്കോട് ആൺസുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെതിരെ തെളിവുകൾ
Obituary

കോഴിക്കോട് ആൺസുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെതിരെ തെളിവുകൾ

കോഴിക്കോട് : അത്തോളി സ്വദേശിയായ വിദ്യാർഥിനിയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി സംഭവത്തിൽ, ആൺ സുഹൃത്തിനെതിരെ തെളിവുകൾ ലഭിച്ചതായി പോലീസ്. ഇദ്ദേഹം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു. മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) ആണ് മരിച്ചത്. സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ് കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന് എതിരെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുഹൃത്ത് ബഷീറുദ്ദീൻ മരിച്ച ആയിഷ റഷയെ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. ആയിഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസ് ശേഖരിച്ചു. ജിം ട്രെയിനറായ ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വ...
error: Content is protected !!