2000 രൂപയുടെ നോട്ടുണ്ടോ, ഈ മാസത്തോടെ മാറ്റിയെടുക്കണം
രണ്ടായിരം രൂപയുടെ വിപണി മൂല്യം എ മാസം അവസാനിക്കും. 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാേെനാ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച നാല് മാസത്തെ സമയം സെപ്തംബര്‍ 30 ന് അവസാനിക്കും. 2000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ 2023 സെപ്റ്റംബര്‍ 30നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം സെപ്തംബര്‍ മാസം കഴിഞ്ഞാല്‍ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യവും അവസാനിക്കും.
2000 രൂപ നോട്ടുകളുടെ 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മെയ് മാസം മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളുടെ 93 ശതമാനവും മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 0.24 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് വിന...