തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ വയോധികൻ പിടിയിൽ
തിരൂരങ്ങാടി : സ്കൂള്‍ ഓഫീസുകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്നത് പതിവാക്കിയ പ്രതി പിടിയിൽ. മൂവാറ്റുപുഴ പായിപ്പുറം കാനാപറമ്പില്‍ ജലീല്‍ എന്ന വീരാന്‍കുഞ്ഞിനെയാണ് (67) മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും മഞ്ചേരി എസ്.ഐ വി.വിവേക്, ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ 24ന് രാത്രി മഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഓഫീസ് വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 90,360 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരെ തൃശൂര്‍, പാലക്കാട് ജില്ലകളിലും സമാനമായ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു. സ്കൂൾ ഓഫീസും സ്റ്റാഫും കുത്തിത്തുറന്നെങ്കിലും സ്റ്റാഫ് റൂമിൽ ഒരു സ്റ്റാഫ് സൂക്ഷിച്ചിരുന്ന കുറച്ചു ക്യാഷ് മാത്രമാണ് നഷ്ടപ്പെട്ടിരുന്നത്. സ്കൂളിൽ മോഷണം നടത്തുന്നതി...