അടർന്നു വീഴുന്ന ടയറുമായി സ്കൂൾ വണ്ടിയുടെ സർവീസ്, ദുരന്തത്തിൽ നിന്നും രക്ഷയായത് ഭാഗ്യം കൊണ്ട് മാത്രം
തിരൂരങ്ങാടി : തേഞ്ഞ ടയറും, അടർന്നുവീണ ടയർ ഭാഗങ്ങളുമായും,സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയവലിയോറ പാണ്ടികശാലയിലെ കെ. ആർ. എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തി ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു.ഉദ്യോഗസ്ഥർ സ്കൂൾ ബസ് ഓടിച്ച് നോക്കിയപ്പോൾപ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്യുകയായിരുന്നു.തിരൂരങ്ങാടിജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ...