Wednesday, October 22

Tag: സ്കൂൾ സമ്പാദ്യ പദ്ധതി

സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം
Malappuram

സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

മലപ്പുറം: വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം ഇനി വേങ്ങര എ.ഇ.ഒ ഓഫീസിനു സ്വന്തം. കൂടാതെ, മലപ്പുറം ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ്ണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും (83) എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ അപൂർവ്വ നേട്ടം വേങ്ങര ഓഫീസ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ഏപ്രിൽ 7-നു ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വിനോദ്.വി.ആർ ഐ.എ.എസ് വേങ്ങര എ.ഇ.ഒ ടി.പ്രമോദിനെ ഉപഹാരം നൽകി ആദരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ(ഇൻ ചാർജ്ജ്) ഗീതാകുമാരി.കെ, എൻ.എസ്.ഡി ഡെപ്യൂട്ട...
error: Content is protected !!