നന്നമ്പ്രയിൽ വനിതാ സ്ഥാനാർഥിയുടെ വീടിന്റെ ഗ്ലാസ് തകർത്തു
നന്നമ്പ്ര : സ്ഥാനാർഥിയുടെ വീട് നേരെ കല്ലേറ്, വീടിൻറെ ഗ്ളാസ്സുകൾ തകർന്നു. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കുണ്ടൂരിലെ സേവ് നന്നമ്പ്ര സ്ഥാനാർഥി പുളിക്കൽ പറമ്പിൽ ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. എൽ ഡി എഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര.
വീടിൻറെ മുൻഭാഗത്തെ ഗ്ലാസ് ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് ആണ് ഉണ്ടായിരുന്നത്. അദ്ദേഹം അകത്ത് ശുചിമുറിയിൽ പോയ നേരത്താണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് പുറത്തുവന്നു നോക്കിയപ്പോഴേക്കും ആരെയും കണ്ടില്ല. എന്നാൽ ഗ്ലാസ്സുകൾ തകർന്ന നിലയിലായിരുന്നു. ഗ്ലാസ്സുകൾ പൊട്ടി വീടിനുള്ളിലേക്ക് തെറിച്ചിരുന്നു. സംഭവത്തിൽ താനൂര് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി. ആരാണ് ചെയ്തത് എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

