തിരൂരങ്ങാടി നഗരസഭയുടെ ഷോപ്പിങ് കോംപ്ലെക്‌സ് ലേലം നവംബർ 5 ന്
തിരൂരങ്ങാടി : നഗരസഭ ചെമ്മാട് ടൗണിൽ പുതുതായി നിർമിച്ച ഷോപ്പിങ് കോംപ്ലെക്സിന്റെ ലേലം നവംബർ 5 ന് നടക്കും. ഷോപ്പിങ് കോംപ്ലെക്സിലെ കടമുറികൾക്ക് നിബന്ധനകൾ ക്കും വ്യവസ്ഥകൾക്കും വിധേയമായി 5 ന് രാവിലെ 11 മണിക്ക് ഷോപ്പിങ് കോംപ്ലെക്‌സ് പരിസരത്ത് വെച്ച് പരസ്യമായാണ് ലേലം ചെയ്യുക. ലേലത്തിന് മുമ്പ് രാവിലെ 10.30 വരെ ഓഫർ സ്വീകരിക്കും. വിശദ വിവരങ്ങൾ നഗരസഭ വെബ്‌സൈറ്റിൽ നിന്നും നഗരസഭ റവന്യൂ വിഭാഗത്തിൽ നിന്നും ലഭിക്കും.
അണ്ടർ ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില, രണ്ടാം നില എന്നിവയാണുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ് ആയിരിക്കും....

