മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ
തിരൂരങ്ങാടി : വിദേശപാഴ്സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിക്കുന്നത്.
ഫോറിന്‍ പോസ്റ്റോഫിസിലെത്തുന്ന പാഴ്സലുകള്‍ ക്ലിയറന്‍സ് നല്‍കുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വര്‍ണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങള്‍ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി ക്ലിയറന്‍സ് നല്‍കി അയയ്ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്‍റെ തെളിവുകളും ഡിആര്‍ഐ ശേഖരിച്ച...