സമസ്ത 100-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു
                    ചേളാരി: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സ്വാഗതസംഘം സബ്കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജം. സമസ്തയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്ക
ത്തെ തുടർന്ന് ഇരു വിഭാഗക്കാരെയും ഉൾപ്പെടുത്തി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതിനെ തുടർന്ന് ഇരു വിഭാഗവും യോഗത്തിൽ പങ്കെടുത്തിരുന്നു.
ചേളാരി സമസ്താലയം മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം വൈസ് ചെയര്‍മാന്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തുടര്‍ന്നു നടക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു. സ്വാഗത സംഘം വൈസ് ചെയര്‍മാനും എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ടുമായ വാക്കോട് മൊയ...                
                
            
