Tag: സ്വർണവും പണവും കവർന്നു

ജനലടക്കാൻ മറന്നു, ചെമ്മാട്ട് 11 പവനും പണവും കവർന്നു
Crime

ജനലടക്കാൻ മറന്നു, ചെമ്മാട്ട് 11 പവനും പണവും കവർന്നു

തിരൂരങ്ങാടി : ചെമ്മാട്ട് വീട്ടിൽ മോഷണം, 11 പവനും 10000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച്‌ റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ പണവും സ്വര്ണവുമാണ് കവർന്നത്. പണവും സ്വർണവും ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഇത് മുറിയിലെ മേശ ക്ക് മുകളിൽ വെച്ചിരുന്നു. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരൂരങ്ങാടി ടുഡേ. ബാഗിലെ സാധനങ്ങളെല്ലാം മുറ്റത്തു കുടഞ്ഞിട്ടിരിക്കുന്നു. ഇതിലുള്ള സ്വർണവും പണവും കവർന്ന ശേഷം ബാക്കിയെല്ലാം ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ജനൽ വഴി തോണ്ടി എടുത്തതാകും എന്നാണ് കരുതുന്നത്. പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ...
Crime

കടുങ്ങാത്ത്കുണ്ടിൽ കല്യാണവീട്ടിൽ കവർച്ച; പണവും സ്വർണ്ണവും കവർന്നു

കല്പകഞ്ചേരി: കല്യാണ വീട്ടിൽ വൻ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്നു. കടുങ്ങാത്ത്കുണ്ടിന് സമീപം ചെറവന്നൂർ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടിലാണ് വൻമോഷണം നടന്നത്. മണ്ണിൽതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയിൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും 9 വയസ്സുള്ള മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയ...
Crime

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ്‌: സ്വർണവും പണവും തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

രണ്ടുപേരിൽനിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും; പത്തോളം യുവതികൾ തട്ടിപ്പ് ഇരയായതായി സൂചന ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ ആദി എന്ന തെറ്റായ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലാവുകയും തുടർന്ന് പ്രണയം നടിച്ച് പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു (40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കുക, തുടർന്ന് പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി . 2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചുവരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് ...
error: Content is protected !!