ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള നിർദേശങ്ങൾ
മലപ്പുറം : അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്.പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in
https://www.hajcommittee.gov.in
എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്...