Tag: ഹോം നഴ്സിങ് യൂണിയൻ

ഹോം നഴ്‌സിംഗ് മേഖലയിൽ പ്രത്യേക സുരക്ഷാ നിയമം വേണം
Malappuram

ഹോം നഴ്‌സിംഗ് മേഖലയിൽ പ്രത്യേക സുരക്ഷാ നിയമം വേണം

മലപ്പുറം : ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക സുരക്ഷാ നിയമവും ക്ഷേമനിധിയിലൂടെ സാമ്പത്തിക ധനസഹായവും പെൻഷനും അനുവദിക്കണമെന്ന്അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് റാഹില എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ, ലൈല ബാലൻ, തുടങ്ങിയവർ സംസാരിച്ചു. ജുബൈരിയ സ്വാഗതവും ഷക്കീല നന്ദിയും പറഞ്ഞു.സംഘടനയുടെ ജില്ലാ ഭാരവാഹികളായി,റൈഹാനത്ത് ബീവി (പ്രസിഡന്റ്), ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ (വൈസ് പ്രസിഡന്റുമാർ), ബേബി എസ് പ്രസാദ് (ജനറൽ സെക്രട്ടറി), ഷക്കീല, അസൂറ ബീവി , ജുബൈരിയ (ജോ.സെക്രട്ടറിമാർ),ട്രഷറർ ഷിബിനി എൻ (ട്രഷറർ,) സംസ്ഥാന സമിതിയിലേക്ക്റാഹില എസ്എന്നിവരെ തിരഞ്ഞെടുത്തു....
error: Content is protected !!