Sunday, December 7

Tag: ഹോട്ടലിൽ മോഷണം

അരീത്തോട് ഹോട്ടലിൽ മോഷണം; സിസിടിവി ഉൾപ്പെടെ കവർന്നു
Crime

അരീത്തോട് ഹോട്ടലിൽ മോഷണം; സിസിടിവി ഉൾപ്പെടെ കവർന്നു

എ ആർ നഗർ : ഹോട്ടലിൽ മോഷണം. പണവും സിസിടിവിയും കവർന്നു. അരീത്തോട് തല വെട്ടിയിലുള്ള ബിസ്മി ഹോട്ടലിൽ ആണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്ത് കയറിയ മോഷ്ടാവ് നേർച്ച പെട്ടിയിൽ ഉണ്ടായിരുന്ന 3000 രൂപയും മേശയിൽ ഉണ്ടായിരുന്ന 3500 രൂപയും കവർന്നു. ഹോട്ടലിന് അകത്ത് ഉണ്ടായിരുന്ന സിം ഇടുന്ന സി സി ടി വി ക്യാമറയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കാറിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവർ വരുന്നത് വീഡിയോ യിൽ കാണുന്നുണ്ട്. ഉടമ മമ്പുറം അരീതോട് സ്വദേശി ചെമ്പൻ സൈദലവി പോലിസിൽ പരാതി നൽകി....
Crime

ഹോട്ടലിന്റെ ചുമർ കുത്തിത്തുറന്ന് മോഷണം. 4 വർഷം മുമ്പും സമാന മോഷണം

പരപ്പനങ്ങാടി: പയനിങ്ങൽ എ.സി.സി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെഡ് റോസ് ഹോട്ടലിൽ മോഷണം. കൗണ്ടറിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ കവർന്നു. കടയുടെ പിറകുവശത്തെ മതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് ഹോട്ടലിന് അകത്തുകയറിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ഹോട്ടൽ അടച്ച് ജീവനക്കാർ പോയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടടുത്ത സമയത്താണ് മോഷണം നടന്നിട്ടുള്ളത്. ഹോട്ടലിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖാവരണം ധരിച്ചതിനാൽ മനസ്സിലാകാത്ത അവസ്ഥയില വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. പരിശോധിച്ച് അന്വേഷണമാരംഭിച്ചു. 2017-ലും ഈ സ്ഥാപനത്തിൽ സമാനമായ കവർച്ച നടന്നിരുന്നു....
error: Content is protected !!