Saturday, August 16

Tag: +1

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്
Education

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര്‍ഥ്യ...
error: Content is protected !!