Thursday, September 3

Tag: 1 year old

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തി ; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
Other

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തി ; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയെയും (27), ആണ്‍ സുഹൃത്തായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്. മത്സ്യത്തൊഴിലാളിയായ ചീനുവിനും ഭാര്യ പ്രബിഷക്കും രണ്ടുമക്കളാണ്. ഇതിനിടയില്‍ മുഹമ്മദ് സദാം ഹുസൈനും പ്രബിഷയും തമ്മില്‍ പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി പതിവായി ചീനുവിനും പ്രബിഷയും വഴക്കുണ്ടാവാറുണ്ടായിരുന്നു. തുടര്‍ന്ന് ഇളയമകന്‍ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബിഷ, സദാം ഹുസൈനൊപ്പം നാടുവിടുകയായിരുന്നു. പ്രബിഷയും സദാം ഹുസൈനും രാത്രിയില്‍ മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത്...