Tuesday, October 28

Tag: 12-year-old drink alcohol

കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരനെ മദ്യം കുടിപ്പിച്ചു ; വീട്ടിലെത്തിയത് അവശനായി ; യുവതിയെ അറസ്റ്റ് ചെയ്തു
Kerala

കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരനെ മദ്യം കുടിപ്പിച്ചു ; വീട്ടിലെത്തിയത് അവശനായി ; യുവതിയെ അറസ്റ്റ് ചെയ്തു

ഇടുക്കി : കട്ടന്‍ ചായയെന്ന് വിശ്വസിപ്പിച്ച് 12 കാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച യുവതി പിടിയില്‍. പൂരുമേട്ടിലെ 12 വയസുകാരനെയാണ് വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പ്രിയങ്കയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രിയങ്കയുടെ വീട്ടില്‍ വച്ച് ആണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാര്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി....
error: Content is protected !!