വാറന്റുമായി എത്തിയ പൊലീസുകാരെ അക്രമിച്ചു, താനൂർ സ്വദേശി പിടിയിൽ
താനൂർ: പരപ്പനങ്ങാടി കോടതിയുടെ ജാമ്യമില്ല വറന്റ് നടപ്പാക്കാൻ പോയ താനൂർ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആക്രമിച്ചു പരിക്കേല്പിച്ച ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചീരൻ കടപ്പുറം സ്വദേശി പക്കച്ചിന്റെ പുരക്കൽ അയ്യൂബ് എന്ന ഡാനി അയ്യൂബ് (44) നെയാണ് അറസ്റ്റ് ചെയ്തത്.
തെന്നല സ്വദേശിയുടെ കാര് ആയുധവുമായി വന്ന് ആക്രമിച്ച്
2കോടി രൂപ തട്ടിയെടുത്ത നാൽവർ സംഘത്തിൽ പ്രധാനി ആണ് അയ്യൂബ്. അയൂബ് ചീരാൻ കടപ്പുറം ഭാഗത്തു ഉണ്ട് എന്ന് വിവരം കിട്ടിയതിനെ തുടർന്ന് എ എസ് ഐ സലേഷ്, സി പി ഓ മാരായ അനിൽ കുമാർ , പ്രബീഷ്, അനിൽകുമാർ സുധി, സുന്ദർ, ജിതിൻ എന്നിവർ സ്ഥലത്തെത്തി അയൂബിനെ കസ്റ്റഡിയിൽ എടുക്കാൻ പോയ സമയം അയൂബ് പോലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ആക്രമിക്കുകയും തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ഡ്യൂട്ടി തടസപെടുത്തുകയായിരുന്നു. തുടർന്ന് താനൂർ ഇൻസ്‌പെക്ടർ ...

