2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയപരിധി നീട്ടി
ദൽഹി : രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.
നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.
2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്.
2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ...