ജില്ലാ പഞ്ചായത്ത് ബജറ്റ്:ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന
ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ രണ്ടാമത്തെ വാര്‍ഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചത്. 196,41,18,002 രൂപ ആകെ വരവും 194,83,35,000 ചെലവും 1,57,83,002 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവത്കരണത്തിന് 22 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 13 കോടി, ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാലസൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ നവീകരണത്തിന് 9.71 കോടി, വനികളുടെ ഉന്നമനത്തിനായുള്ള പ്രേത്യക പദ്ധതി നടപ്പാക്കുന്നതിന് 11 കോടി, ആതവനാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് 1.25 കോടി, കാര്‍ഷിക ഉത്പാദന മേഖലയ്ക്കായി 19 കോടി, മത്സ്യ കൃഷി പ്രോത്സാഹനത്തിനായി 1.75 കോടി, കാര്യക്ഷമമായ കുടിവെള്ള വിതരണത്തിന് ആറ് കോടി രൂ...