കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത; ത്രി എ വിജ്ഞാപനം ഈ മാസം അവസാനം
നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്
ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും. നേരത്തെ മലപ്പുറം ജില്ലാകലക്ടറായ വി. ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് പാത കടന്നുപോകുന്നയിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കുന്നതിനായി ത്രീ എ വിജ്ഞാപനം ഇറക്കാനുള്ള നിർദേശവും യോഗത്തിൽ നൽകിയിരുന്നു. എന്നാൽ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസമുണ്ടായി. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് പാതയുടെ മലപ്പുറം ജില്ലയിലെ ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയ...