7 വയസ് കഴിഞ്ഞ കുട്ടിയുടെ ആധാർ പുതുക്കണം, ഇല്ലെങ്കിൽ നിർജീവമാകും
ന്യൂഡൽഹി : 7 വയസ്സുള്ള കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിർദേശിച്ചു. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
5 മുതൽ 7 വയസ്സുവരെ പ്രായമുള്ളവരുടെ ആധാർ വിവരങ്ങൾ മാതാപിതാക്കൾക്കോ രക്ഷിതാവിനോ സൗജന്യമായി പുതുക്കാം. ഓൺലൈനിലോ ആധാർ സേവാ കേന്ദ്രങ്ങളിലോ ഇതു ചെയ്യാം. പുതുക്കിയില്ലെങ്കിൽ ആധാർ നിർജീവമാകാൻ സാധ്യതയുണ്ട്. ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിൽ കുട്ടികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരൂരങ്ങാടി ടുഡേ
ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേ...