തിരൂരില്‍ 10 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുങ്ങുന്നു
തിരുര്‍ : എസ് എസ് എം പോളിടെക്‌നിക് പിന്‍വശം കോഹിനൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കല്‍ നടന്നു
ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്. കോഹിനൂര്‍ നാഷാദ് ചെയര്‍മാനും മുജിബ് താനാളൂര്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്.
എസ് എസ് എം പോളിടെക്‌നിക്ക് എന്‍. എസ്. എസ്. ടെക്‌നിക്കല്‍ സെല്‍ സ്‌നേഹ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക സഹായം നല്‍കുന്നു. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് 10 ഭവനങ്ങളും നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുങ്ങുന്ന 5 സ്‌നേഹഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍...