Tag: A r nagar panchayath

നൂറു ശതമാനത്തിന്റെ നിറവിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത്
Local news

നൂറു ശതമാനത്തിന്റെ നിറവിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത്

2021-22 വർഷത്തെ നികുതി പിരിവിൽ എ ആർ നഗർ ഗ്രാമപ്പഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഒരു കോടിക്കു മേൽ നികുതി പിരിക്കുവാനുള്ള പഞ്ചായത്തുകളിൽ സംസ്ഥാനത്ത് രണ്ടു പഞ്ചായത്തുകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അതിലൊന്നാവാൻ എ ആർ നഗർ ഗ്രാമപ്പഞ്ചായത്തിന് കഴിഞ്ഞു എന്നത് ഗ്രാമപ്പഞ്ചായത്തിന്റെ 100 ശതമാനം നേട്ടത്തിന് തിളക്കമേറ്റുന്നു. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നികുതി ദായകർക്കും പഞ്ചായത്ത് പ്രസിഡണ്ട് ലിയാക്കത്തലി കാവുങ്ങലും വൈസ് പ്രസിഡന്റ് ശ്രീജ സുനിലും അഭിനന്ദനം അറിയിച്ചു. ...
Local news

മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഏറ്റെടുക്കണം: ക്യാമ്പസ് ഫ്രണ്ട്

90 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഗവൺമെൻറ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മമ്പുറം യൂണിറ്റ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂറിന് നിവേദനം നൽകി. കാംപസ് ഫ്രണ്ട് മമ്പുറം യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ ബാസിത് എ പി, യൂണിറ്റ് സെക്രട്ടറി ഷഫാഫ് എം എന്നിവർ നേതൃത്വം നൽകി. അർഷഖ് ശർബാസ് വി എസ്, ഷഫീഖ് എം, നിഹാൽ ബക്കർ ചെമ്പൻ, ഇർഷാദ് കാരാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ...
error: Content is protected !!