രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ
മലപ്പുറം : രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും.
നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയിരുന്നില്ല. സ്കൂളിന്റെ പഴയ എട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം. റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി...