Tag: Adila noora

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി
Other

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു.  നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് പ...
error: Content is protected !!