Tag: Admi pre school

അസ്മി സ്കൂൾ ഓഫ് പാരന്റിങ്   ദേശീയ സംഗമം സമാപിച്ചു; സൗദാബി തെന്നലക്ക് ഒന്നാം സ്ഥാനം
Other

അസ്മി സ്കൂൾ ഓഫ് പാരന്റിങ്   ദേശീയ സംഗമം സമാപിച്ചു; സൗദാബി തെന്നലക്ക് ഒന്നാം സ്ഥാനം

തിരൂർ: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി  ഇൻസ്റ്റിറ്റ്യൂഷൻസ് നടപ്പിലാക്കിവരുന്ന അസ്മി സ്കൂൾ ഓഫ് പാരന്റിങ് പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ ദേശീയ സംഗമം 'ഹോപ്പ് 2025 'തിരൂർ നൂർ ലൈകിൽ സമാപിച്ചു. അസ്മി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ നൽകുന്നതിനും പഠനത്തിൽ തുണയാകുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾ ഓഫ് പാരന്റിങ്..സ്കൂൾ തലത്തിൽ നടത്തിയ കോഴ്സിലും പരീക്ഷയിലും മികവ് പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരാണ് നാഷണൽ മീറ്റിൽ പങ്കെടുത്തത്.  ഫൈനൽ പരീക്ഷയിൽ തെന്നല ആലുങ്ങൽ ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സൗദാബി, ഇയ്യാട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഫസീല, പെരുമണ്ണ അൽ നൂർ ഇസ്ലാമിക് സ്കൂളിലെ ശൈസ്ത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ സെഷനുകൾക്ക് റുക്കിയ ടിച്...
error: Content is protected !!