തിരൂരങ്ങാടി നഗരസഭ അതിജീവനം എക്സിബിഷൻ മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി നഗരസഭ 'അതിജീവനം ' സമഗ്ര കാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ എക്സിബിഷൻ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ക്യാൻസർ എന്നത് ഭീതി പരത്തുന്ന അസുഖമായി കാണേണ്ടതില്ലെന്നും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണെന്നും ഇത്തരം ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
രോഗസാധ്യത നേരത്തെ കണ്ടെത്തി ആവശ്യമായ പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് 'അതിജീവനം' പദ്ധതിയിലൂടെ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ കെയർ സൊസൈറ്റി, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സാത് പരിശീലന ഗവേഷണ കേന്ദ്രം എന്...

