Tag: Adv. p sathidevi

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി
Kerala

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

മലപ്പുറം- ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.   പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്‌റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നില്‍നില്‍...
error: Content is protected !!