Tag: Adv. PMA salam

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ

തിരൂരങ്ങാടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ 17 വര്‍ഷമായി മുനിസിപ്പല്‍ കമ്മിറ്റി ഈ ആശുപത്രിയില്‍ നടത്തിവരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കുട്ടിയിരപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി.തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമായി മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഇഫ്താര്‍ പതിനേഴാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. നൂറിലേറെ രോഗികളു...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ...
error: Content is protected !!