വെഞ്ഞാറമൂട് കൂട്ടക്കൊല : എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണാന്‍ താല്പര്യമില്ല, 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ട് ; പ്രതി അഫാന്റെ മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനെ കാണാന്‍ താല്പര്യമില്ലെന്ന് പ്രതി അഫാന്റെ മാതാവ് ഷെമി. എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ലെന്ന് കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്നും അവര്‍ പറഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന് താന്‍ സോഫയില്‍ ഇരുന്നു. അപ്പോള്‍ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍നിന്ന് ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് പോയി. അതിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പിന്നീട് പോലീസ് ജനല്‍ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറ...