Tag: AIKMCC

ഹൈദരലി ശിഹാബ് തങ്ങള്‍ – ഇ ആഹമ്മദ് അനുസ്മരണ സംഗമം നടത്തി
National

ഹൈദരലി ശിഹാബ് തങ്ങള്‍ – ഇ ആഹമ്മദ് അനുസ്മരണ സംഗമം നടത്തി

ഹൈദരാബാദ്: എ.ഐ.കെ.എം.സി.സി ഹൈദരാബാദ് ഘടകം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ - ഇ. അഹമ്മദ് എന്നിവരുടെ അനുസ്മരണ സംഗമം മഹതിപട്ടണം ഓഫീസില്‍ സംഘടിപ്പിച്ചു. എളിമയും ലാളിത്യവും നിറഞ്ഞ പ്രഗല്‍ഭനായ നേതൃത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, തന്റെ അന്ത്യശ്വാസം വരെ നഗരസഭ മുതല്‍ ഐക്യരാഷ്ട്രസഭ വരെ ഇന്ത്യന്‍ മുസല്‍മാന്റെ ആവേശമായിരുന്നു ഈ അഹമ്മദ് എന്നും യോഗം അഭിപ്രായപ്പെട്ടു. ഹൈദരാബാദ് കെഎംസിസിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇ. അഹമ്മദ് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി (ഈച്ച്) എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. ഹൈദരാബാദ് ഘടകം പ്രസിഡണ്ട് ഇ.എം.എ റഹ്മാന്‍ ചാലിയം ആധ്യക്ഷം വഹിച്ച സംഗമം ജനറല്‍ സെക്രട്ടറി നൗഫല്‍ ചോലയില്‍ ഉദ്ഘാടനം ചെയ്തു, ഡോ. മുബശ്ശീര്‍ വാഫി, സിദ്ദീഖ് പുല്ലാര, ഹാരിസ് അമീന്‍, നിസാം പല്ലാര്‍, സാലിഹ് കാവനൂര്‍, ഷറഫുദ്ദീന്‍ തെന്നല എന്നിവര്‍ സംസാരിച്ചു. എക...
error: Content is protected !!