കേരള കോൺഗ്രസ് (എം) വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ഐ.എസ്.എഫിൽ ചേർന്നു
മലപ്പുറം: കെ.എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം ഫവാസ് കൂമണ്ണ എ.ഐ.എസ്.എഫിൽ ചേർന്നു. എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി പി കബീർ സംഘടനയിലേക്ക് സ്വീകരിച്ചു. മതേതര നിലപാടും, ചില വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്ത പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന വിടുന്നതെന്ന് ഫവാസ് വ്യക്തമാക്കി.
സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അസിസ്റ്റന്റ് സെക്രട്ടറി ഇ. സൈദലവി, എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് അർഷാദ്, ജില്ലാ പ്രസിഡന്റ് കെ.പി നിയാസ്, എ.ഐ.എസ്.എഫ് നേതാക്കളായ ശരണ്യ, സവാഹിർ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു....