Tag: Ajman

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു
Gulf

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു....
Other

ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമംഗം സുഹൈലിന് സ്വീകരണം നൽകി

പരപ്പനങ്ങാടി: അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ മലയാളി താരം പി.ആർ. മുഹമ്മദ് സുഹൈലിന് പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്കൂളിൽ സ്വീകരണം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr വിദ്യാഭ്യാസ കരിക്കുലത്തിൽ കായിക സാക്ഷരത ഉൾപ്പെടുത്തുകയും തലമുറകൾക്ക് പ്രയോജനപ്രദമാവുന്ന രീതിയിൽ അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജർ ഇ ഒ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് പി , പ്രിൻസിപ്പാൾ ബീന എം ബി, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി ചെമ്മാട്, നസിയ ഹാരിഷ്, ജയകൃഷ്ണൻ, ശ്യാം ലാൽ, നിഹാല ജെബിൻ, ഷിഫ്‌ല വാഴയിൽ, ഹഫ്സത്ത് പി ആർ , ഫവാസ്, സജ സയാൻ പ്രസംഗിച്ചു....
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും ...
Gulf

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലപ്പുറം സ്വദേശിക്ക് കോടികൾ സമ്മാനം

അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു.ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. സമാനത്തുക കൃത്യമായി പങ്കുവയ്ക്കും. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും കീശയിലാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്. 'ഇത് അപ്രതീക്ഷിതമാണ്. ഒരു കോടീശ്വരനാകു...
error: Content is protected !!