Wednesday, August 20

Tag: akmhss

ഭക്ഷണത്തില്‍ കോട്ടൂര്‍ മാജിക് ; ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി
Malappuram

ഭക്ഷണത്തില്‍ കോട്ടൂര്‍ മാജിക് ; ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി

കോട്ടക്കല്‍:ഗവ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന 35 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം കളറാക്കി കോട്ടൂരിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി മാതൃകയായി.ആദ്യദിനത്തില്‍ മത്സരാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ട് ടീച്ചേഴ്‌സും മറ്റ് ഒഫീഷ്യല്‍സും ഉള്‍പ്പെടെ 5000ത്തോളം പേര്‍ക്ക് പായസവും ചിക്കന്‍ പൊരിച്ചതും വിതരണം ചെയ്തു.വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു.ജില്ലാ കലാമേളയില്‍ ഓഫ് സ്റ്റേറ്റ് മത്സരദിനത്തില്‍ ഇത് തികച്ചും വേറിട്ട ഒരു ഭക്ഷണ അനുഭവം തന്നെ ആയിരുന്നു എന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും ഒഫീഷ്യല്‍സും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു....
Malappuram

മലപ്പുറം ജില്ലാ കലോത്സവം ; ട്രോഫി & സർട്ടിഫിക്കറ്റ് റൂം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ ഗവ രാജാസിൽ ട്രോഫി കമ്മറ്റി റൂമിൻ്റെ ഉദ്ഘാടനം മലപ്പുറം വിദ്യഭ്യാസ ഡെപ്പൂട്ടി ഡയറക്ടർ കെ.പി രമേശ് കുമാറും , കോട്ടക്കൻ സർക്കിൾ ഇൻസ്പക്ടർ വിനോദ് ,ദേശീയ അധ്യാപക പരിഷത്ത് മുൻ പ്രസിഡൻ്റും , BJP മേഖല പ്രസിഡൻ്റുമായ വി ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 1200 ഓളം വ്യക്തിഗത ട്രോഫികളും, വിവിധ റോളങ്ങ് ട്രോഫികളും സജ്ജീകരിച്ച ട്രോഫി റൂം കലോത്സവത്തിലെ പ്രധാന ഭാഗമാണ്. കോട്ടക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹയര്‍ സെക്കന്ററി കോഡിനേറ്റര്‍ ഇസ്ഹാക്ക്, രാജാസ് എച്ച്എം രാജന്‍ മാസ്റ്റര്‍, കോട്ടൂര്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ അലി കടവണ്ടി, മഠത്തില്‍ രവി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയ പ്രിയന്‍ , എവി ഹരീഷ്, പ്രദീപ് പിടി, രഘുനാരായണന്‍ പി.പി, സംഗീത്, ശിവദാസന്‍, രാജേഷ് , രവി എന്നിവര്‍ പങ്കെടുത്തു. കണ്‍വിനര്‍ സുധീര്‍ വി സ്വാഗതവും പി.ടി സുരേഷ് നന്ദിയും...
error: Content is protected !!