പിറന്ന് വീഴും മുമ്പേ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന് തിരൂരിലെ മാലാഖ
തിരൂര്‍ : നഴ്‌സുമാരെ നമ്മള്‍ വിളിക്കുന്നത് മാലാഖമാര്‍ എന്നാണ്. ആ വിശേഷണത്തിന് അവര്‍ അര്‍ഹരാക്കുന്നത് അവരുടെ ജോലിയും അതോടൊപ്പം അവര്‍ നല്‍കുന്ന കരുതലുമാണ്. അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മാലാഖയാണ് തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയിലെ നഴ്‌സ് ഗീത. പിറന്നുവീഴും മുന്‍പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിനെയാണ് ഗീത ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇപ്പോള്‍ ആ കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
തിരൂര്‍ സ്വദേശികളാണു രക്ഷിതാക്കള്‍. രക്തസ്രാവം വന്ന പൂര്‍ണഗര്‍ഭിണിയെ ബുധനാഴ്ചയാണ് അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ഗര്‍ഭകാല പരിശോധന മറ്റൊരു ആശുപത്രിയിലായിരുന്നു. കുഞ്ഞിനു ജീവനുണ്ടാകില്ലെന്ന സങ്കടവാര്‍ത്ത, അവസാന പരിശോധനയ്ക്കു ശേഷം കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവത്തീയതി ആകുന്നതുവരെ വീട്ടില്‍ വിശ്രമിക്കാനും നിര്‍ദേശിച്ചു. ആ കാത്തിരിപ്പി...