Tag: Alathur

മകന്റെ സുഹൃത്തായ 14 കാരനുമായ നാടുവിട്ട 35 കാരി പിടിയിൽ
Crime

മകന്റെ സുഹൃത്തായ 14 കാരനുമായ നാടുവിട്ട 35 കാരി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ യുവതി മകന്റെ സുഹൃത്തായ 14കാരനുമായി നാടുവിട്ടു. തട്ടിക്കൊണ്ടു പോയതായ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറ‌ഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതി പ്രതിയായി. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത്...
error: Content is protected !!