Tuesday, September 22

Tag: All india university

അഖിലേന്ത്യാ ബേസ്ബോള്‍ : കാലിക്കറ്റിന് വെങ്കലം
Sports

അഖിലേന്ത്യാ ബേസ്ബോള്‍ : കാലിക്കറ്റിന് വെങ്കലം

പൂണെയിലെ സാവിത്രി ഭായഫുലെ യൂണിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ബേസ്ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പുരുഷ ടീമിന് വെങ്കലം. ജി.എന്‍.ഡി.യു. അമൃതസറിനെ (1510) തോല്‍പ്പിച്ചാണ് കാലിക്കറ്റ് ടീം മൂന്നാം സ്ഥാനം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച അ ച്ചടക്കമുള്ള ടീമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു. മത്സരത്തിലെ മികച്ച പിച്ചര്‍ അവാര്‍ഡ് കാലിക്കറ്റിന്റെ മുഹമ്മദ് ബുര്‍ഹാന്‍ കരസ്ഥമാക്കി. അഖില്‍ രാജ് (ക്യാപ്റ്റന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്മെന്റ്), അമല്‍ മോഹന്‍ദാസ് (വൈസ് ക്യാപ്റ്റന്‍ ), അമല്‍ ആനന്ദ്, മുഹമ്മദ് ബുര്‍ഹാന്‍, അഭിജിത്, യാദവ്, മുഹമ്മദ് റാഫി, ജിതിന്‍ (ഫാറൂഖ് കോളേജ്), ജിഷ്ണു, അബ്ദുല്‍ ബാസിത്, മുഹമ്മദ് ഷൈജല്‍ (ആര്‍ട്സ് കോളേജ്, മീഞ്ചന്ത) മോഹന്‍ കുമാര്‍, വിനയ് കുമാര്‍, ആഷിഖ് അനില്‍ (സഹൃദയ കോളേജ്) മൃദുല്‍(അമല്‍ കോളേജ്)  ഇന്ദുചൂഡന്‍ (ജി.സി.പി....