Tag: allopathic medicine

അലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യുന്നു; ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു
Information

അലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യുന്നു; ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

മഞ്ചേരി : രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്ക്‌സ് ആക്റ്റ്, 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്‌സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് (Mephentermin Sulphate) എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്...
error: Content is protected !!