Monday, March 16

Tag: Amarambalam

ചായ കിട്ടിയില്ല, മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു
Crime

ചായ കിട്ടിയില്ല, മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു

പൂക്കോട്ടുംപാടം : കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്ത ദേഷ്യത്തില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി അമരമ്പലം കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ കുമാറിന്റെ ഭാര്യ കൂറ്റമ്പാറ സ്വദേശി രജിലയാണ് മരിച്ചത്.30 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. വെട്ടുകത്തികൊണ്ടാണ് ശാന്ത രജിലയെ ആക്രമിച്ചത്. രജിലയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർച്ചയായി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രജിലയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. വീട്ടില്‍വെച്ച്‌ തന്നെ മരണം സംഭവിച്ചു. വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. സംഭവസമയത്ത് ...
Accident

അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത് ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എമർജൻസി റെസ്ക്യൂ ഫോഴ്സ്എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ...
error: Content is protected !!