അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു
ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാസ...