Tuesday, September 1

Tag: Ambulance service

പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം: അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് ചെമ്മാട് നടക്കും.
Local news

പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം: അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് ചെമ്മാട് നടക്കും.

തിരൂരങ്ങാടി: നിലപാടുകളിലെ ഉറപ്പും വിനയം തുളുമ്പുന്ന പെരുമാറ്റവും കൊണ്ട് സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. പി. മമ്മദ് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. മികച്ച അധ്യാപകൻ, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ തിരൂരങ്ങാടിയുടെ പൊതുമണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കൗൺസിലർ, എസ്.എഫ്.ഐ ഫാറൂഖ് കോളേജ് യൂണിറ്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനകീയമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1981-ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ കോമേഴ്സ് വിഭാഗം അധ്യാപകനായി എത്തിയതോടെയാണ് തിക്കോടി സ്വദ...
ആംബുലൻസ് നാടിന് സമർപ്പിച്ച് അഷ്റഫ് കൂട്ടായ്മ
Other

ആംബുലൻസ് നാടിന് സമർപ്പിച്ച് അഷ്റഫ് കൂട്ടായ്മ

സാമൂഹ്യ ക്ഷേമ ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി പ്രശംസ നേടിയ പേരിന്റെ പേരിൽ സംഘടിച്ച അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടി തയ്യാറാക്കിയ ആംബുലൻസ് വാഹനം നാടിന് സമർപ്പിച്ചു. പൊന്നാനി എരമംഗംലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഷ്റഫ് കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്തു.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ആംബുലൻസ് നാടിന് സമർപ്പിച്ചു.ജില്ലാ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട് അദ്ധ്യക്ഷ്യം വഹിച്ചു.പി.ടി.അജയ്മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിനീഷ മുസ്ഥഫ, നൗഷാദ് കല്ലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ,രാജൻ,ശ്രീജ രാമചന്ദ്രൻ,അഷ്റഫ് വാഴയൂർ,മനരിക്കൽ അഷ്റഫ്, താണിക്കൽ അഷ്റഫ്, അഷ്റഫ് കഞ്ഞിപ്പുര, അഷ്റഫ് സഖാഫി, അഷ്റഫ് ഐ.പി.,മവ്വൽ അഷ്റഫ്, അഷ്റഫ് ചാവക്കാട്, അഷ്റഫ് പുതുപ്പാടി പ്രസംഗിച്ചു. അഷ്റഫ് അൽഅമീൻ സ്വാഗതം പ...
കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
Local news

കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊടിഞ്ഞി: സഹചാരി സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു. നിലവിൽ രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ഷെയറുകൾ, വാക്കറുകൾ, ബെഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ആംബുലൻസ് ഇറക്കിയത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ ആംബുലൻസ് നാടിനു സമർപ്പിച്ചു.കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പി.സി മുഹമ്മദ് ഹാജി, പത്തൂർ സാഹിബ് ഹാജി, പത്തൂർ കുഞ്ഞോൻ ഹാജി, അലിഅക്ബർ ഇംദാദി, ബ്ലോക്ക് അംഗം ഒടിയിൽ പീച്ചു, പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുഹമ്മദ്‌കുട്ടി, ഊർപ്പായി സൈതലവി, നടുത്തൊടി മുസ്‌തഫ, പനക്കൽ മുജീബ്,പനമ്പിലായി അബ്‌ദുസ്സലാം, മറ്റത്ത് അവറാൻ ഹാജി, പാട്ടശ്ശേരി ശരീ...