Wednesday, August 20

Tag: Amonia

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് 410 കിലോ മത്സ്യം
Other

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് 410 കിലോ മത്സ്യം

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഭക്ഷ്യമത്സ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 60 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 136 സാമ്പിളുകളും പരിശോധിച്ചു. പരിശോധനയിലാണ് 410 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മത്സ്യം കേടാവാതിരിക്കാന്‍  ഫോര്‍മാലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 237 സാമ്പിള...
error: Content is protected !!