Monday, August 18

Tag: Amruthsar

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും
Other

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും

മലപ്പുറം: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇന്ന് യാത്ര പുനരാരംഭിക്കും. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെ ഉടന്‍ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 2022 ജൂൺ രണ്ടിനാണ് കോട്ടക്കൽ ആതവനാട് സ്വദേശിയായ ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു.ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹ...
error: Content is protected !!