അനസ് എടത്തൊടിക യൂത്ത് ലീഗില്‍ ചേര്‍ന്നു
കൊണ്ടോട്ടി : ഇന്ത്യന്‍ ഫുട്ബാള്‍ താരം അനസ് എടത്തൊടിക മുസ്ലിം യൂത്ത് ലീഗില്‍ ചേര്‍ന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിലാണ് അനസ് അംഗത്വം സ്വീകരിച്ചത്. കാമ്പയിന്‍ മണ്ഡലംതല ഉദ്ഘാടനം അനസ് എടത്തൊടികക്ക് നല്‍കി യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു.
ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം. അലി, മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്റ് യു.കെ. മുഹമ്മദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇസ്മയില്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മന്‍സൂറലി കോപ്പിലാന്‍, പി.വി.എം. റാഫി, അസ്‌കര്‍ നെടിയിരുപ്പ്, പി.കെ. സദഖത്തുള്ള, മന്‍സൂര്‍ കൊട്ടപ്പുറം, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.സി. ഷരീഫ്, മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ. ഷറഫലി, മുസ്തഫ കളത്തില്‍, ഇസ്മയില്‍ അമ്പാട്ട്, അര്‍ഷദ് എന്നിവര്‍ പങ്കെടുത്തു....